ഭാഗം 1
പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി..അന്ന് പതിവിലും വൈകിയാണ് അവള്‍ക്കു ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാന്‍ പറ്റിയത്. ഇനിയിപ്പോ ഒരു ഓട്ടോ കിട്ടാന്‍ പോലും വല്യ പാടായിരിക്കും. അവള്‍ വീട്ടിലെത്തിയിട്ടു വേണം കുഞ്ഞിനെ പാല് കൊടുത്തു ഉറക്കാന്‍. അതോര്‍ത്തപ്പോള്‍ പെട്ടെന്ന് വീട്ടിലെത്താന്‍ അവളുടെ മാതൃഹൃദയം വെമ്പി.
വാതില്‍ക്കലെ പാര്‍ക്കിങ്ങില്‍ തന്നെ സെക്യൂരിറ്റി ചേട്ടന്‍ നില്‍പ്പുണ്ട്. "ഇനിയിപ്പോ ഓട്ടോ വല്ലോം കിട്ടണമെങ്കില്‍ വല്യ പാടായിരിക്കുമല്ലോ കൊച്ചെ" പുള്ളി ചോദിച്ചു.
അവള്‍ പറഞ്ഞു "ഏതേലും പെഷ്യന്റിനേം കൊണ്ട് വരുന്ന ഓട്ടോ വല്ലതും കിട്ടാതിരിക്കില്ല"
അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഒരു ഓട്ടോ വരുന്നത് കണ്ടു. ഭാഗ്യം. കാലിയാണ്. ഏതോ രോഗികളെയും കൊണ്ട് വന്നിട്ട് തിരിച്ചു പോകുന്ന വഴിയാണെന്ന് തോന്നുന്നു. അവള്‍ കൈ കാണിച്ചു.
"പരിചയമില്ലാത്ത ഓട്ടോയില്‍ പോകണോ കൊച്ചെ" പുറകില്‍...