2011, ജൂൺ 14, ചൊവ്വാഴ്ച

വാര്‍ത്തകള്‍ with comments

മംഗളം
 
 
 
'കൈയേറ്റം കണ്ട്‌ മന്ത്രി ഞെട്ടി :ഉദ്യോഗസ്‌ഥര്‍ക്കു കൂസലില്ല

എന്തിനു കൂസണം...  5 വര്‍ഷം എങ്ങനേലും സഹിച്ചാല്‍ മതിയല്ലോ
 
 

 
 
 
Latest News:
മണിചെയിന്‍; ഫ്‌ളാറ്റ് തട്ടിപ്പ്‌: നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി‍
പണം നിക്ഷേപിച്ചവര്‍ക്കെതിരെ??
മൂന്നാര്‍ കൈയേറ്റം :നിയമം നിരങ്ങാന്‍ മാത്രം
കയ്യേറ്റ കാര്യത്തില്‍ മാത്രമല്ലല്ലോ  ഇത് .. പൊതുവേ അങ്ങനെയല്ലേ..
 
 
 
അതിര്‍ത്തി ജില്ലകളില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം
ഇങ്ങനെയാണ് ഭരണമെങ്കില്‍ ബാകി ജില്ലകളിലേക്കും ഉടനെ വ്യാപിച്ചോളും.  
മൂന്നാറില്‍ ലംബോധരന്റെ ഭൂമിയുടെ പട്ടയം വ്യാജം: ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌
കുറെ കഴിയുമ്പോള്‍ വേറെ ഒരു വാര്‍ത്ത കേള്‍ക്കാം : " ഫോറന്‍സിക് റിപ്പോര്‍ട്ട്‌ വ്യാജം"
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ചര്‍ച്ചയില്‍ ധാരണയായില്ല
അടുത്ത ചര്‍ച്ച ഉണ്ടോ ഇല്ലയോ എന്ന് ധാരണ ആയോ?
More Latest News »
സിനിമ »
കരിഷ്‌മ മടങ്ങി വരുന്നു
കാണാം  (കാണിച്ചെങ്കില്‍)
വിവാഹമേ ഇഷ്ടപ്പെടുന്നില്ല
കേരളം
നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്‌
പാതിരാത്രിക്ക്‌ ഇതൊക്കെ ആര് കാണാന്‍.  ചന്ദ്രഗ്രഹണം പകല്‍ ആക്കാന്‍ നിയമം കൊണ്ടുവരണം  
ഗുരുവായൂര്‍ നഗരസഭാ ഉപതെര.: എല്‍.ഡി.എഫിന്‌ വിജയം
കേരള ഭരണം പോയിട്ട് പിന്നെ എവിടെയൊക്കെ കിട്ടീട്ടു എന്നതാ കാര്യം?
എസ്‌.ഐ. പരീക്ഷ റദ്ദാക്കാന്‍ പി.എസ്‌.സി. തീരുമാനം
പ്രതീഷിച്ചവരൊന്നും റാങ്ക് ലിസ്റ്റില്‍ വന്നില്ലേ?
ദേശീയം
തേനിച്ചകള്‍ ഡല്‍ഹി മെട്രോസ്‌റ്റേഷന്‍ 'അടപ്പിച്ചു'
പണ്ടാരമടങ്ങാന്‍... ഇനി ജീവികളും സമരം തുടങ്ങിയാല്‍ എല്ലാം പൂര്‍ത്തിയായി.
ജെ. ഡേയുടെ കൊലപാതകം: പോലീസ്‌ ഉദ്യോഗസ്‌ഥന്‍ സംശയത്തിന്റെ നിഴലില്‍
സംശയമേ ഉള്ളോ?
ചിദംബരത്തെ പുറത്താക്കണമെന്നു ജയലളിത
പകരം കരുണാനിധിയെ ആക്കിയാല്‍ പ്രശ്നമുണ്ടോ ചേച്ചീ ?
സ്പോര്‍ട്സ്
ദേശീയ സീനിയര്‍ ഇന്റര്‍ സ്‌റ്റേറ്റ്‌ മീറ്റ്‌: 800 മീറ്ററില്‍ ടിന്റുവിന്‌ സ്വര്‍ണം: കേരളം കിരീടം നിലനിര്‍ത്തി
ചിലപ്പോ സ്വര്‍ണ വില കുറഞ്ഞേക്കും ...
തോല്‍വിക്കു കാരണം ബാറ്റിംഗിലെ പിഴവ്‌: റെയ്‌ന
എന്നാലും അവരുടെ ബൌളിങ്ങിന്റെ മികവേ എന്ന് സമ്മതിക്കാന്‍ മേല അല്ലെ ?
ചാപ്പലിനിനെതിരേ സഹീര്‍: ''ചാപ്പല്‍ യുഗം എന്റെ കണ്ടകശനി''
കണ്ടകശനി കൊണ്ടേ പോകൂ
കൗതുക വാര്‍ത്തകള്‍
ഉറക്കത്തില്‍ ഗാനരചന നടത്തുന്ന ഗാഗ
ഉറക്കം ഒക്കെ ഉള്ള ആളാണോ ഈ ഗാഗ .  പുതിയ അറിവാണല്ലോ
പുരുഷന്മാര്‍ക്ക്‌ സ്വന്തം ആരോഗ്യത്തേക്കാള്‍ പ്രധാനം കാറുകള്‍
കാര്‍ ഉള്ളവരുടെ കാര്യമല്ലേ ?
സമാധാനം പിറക്കാന്‍ പിറന്നപടി സൈക്കിള്‍ ചവിട്ടിയവര്‍
ഇപ്പൊ സമാധാനമായോ?
​ക്രൈം
ടൈക്കൂണ്‍ തട്ടിപ്പ്‌: രണ്ടു പേര്‍ ചെന്നൈയില്‍ പിടിയില്‍
തമിഴ്നാട്‌ പോലീസ് കീ ജയ്..
വൃദ്ധയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു
സ്വര്‍ണ വില കൂടുംതോറും അപകടസാധ്യതയും കൂടുന്നു എന്ന് സാരം...
ഹാപ്പിരാജേഷ്‌ വധം; വെട്ടുകുട്ടനും പെന്റിയും അറസ്‌റ്റില്‍
ഹ ഹ..  ഈ പേരൊക്കെ ആരിടുന്നു?  വെട്ടുകുട്ടന്‍.... പൈന്റ്... 
വിദേശം
ഒസാമയുടെ രഹസ്യതാവളം ചോര്‍ത്തല്‍: 5 CIA ചാരന്മാര്‍ ISIയുടെ കസ്‌റ്റഡിയില്‍
ഇവര്‍ ഇപ്പൊ ഏതു രഹസ്യതാവലത്തിലാണ് എന്നറിയാന്‍ അടുത്ത 5 പേരെ വിട്ടേക്കും ഒബാമ ..
ലിബിയയിലെ സൈനിക നടപടി സെപ്‌തംബര്‍ വരെ നീട്ടാന്‍ കനേഡിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
എല്ലാര്ക്കും അയല്‍വാസിയുടെ പറമ്പിലെ കൃഷിയിലാ താല്പര്യം...
സുഡാനില്‍ വിമതകലാപം: 29 മരണം
വാര്‍ത്തയില്‍ പുതുമയില്ല ..
 
അത് ശെരി...  ഇത് സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനം ആണോ ?
 
Other  Headlines:
 
മന്ത്രിക്ക്‌ ബോധ്യമായി: കൈയേറ്റത്തിനു പിന്നില്‍ വന്‍കിടക്കാര്‍ : ഇനിയിപ്പോ മന്ത്രിയുടെ അറിവോടെ എന്ന് വേണമെങ്കില്‍ പറയാമല്ലോ (മന്ത്രി അറിഞ്ഞല്ലോ)
രമേശിനെതിരേ വി.എസ്‌. വിഭാഗം : സാഹചര്യം ചൂഷണം ചെയ്യാമല്ലോ
മൂന്നാറില്‍ നിയമത്തിന്റെ ബുള്‍ഡോസര്‍ പ്രയോഗിക്കും: മന്ത്രി തിരുവഞ്ചൂര്‍
തിരിച്ചു beaurocracy യുടെ എന്ടോസള്‍ഫാന്‍ പ്രയോഗിക്കും കയ്യേറ്റക്കാര്‍
ലോക്‌പാല്‍: സംയുക്‌ത സമിതി ഇന്ന്‌; കേന്ദ്രവും ഹസാരെപക്ഷവും പോരില്‍
ആദ്യം പോര് നിര്‍ത്താന്‍ ഒരു നിയമം ആകാം .. എന്നിട്ടാകാം ലോക്പാല്‍ ..
ഒരുവര്‍ഷം മുമ്പ്‌ ഉമ്മന്‍ചാണ്ടി പത്രക്കാരെ കണ്ട ഭൂമി ഇപ്പോള്‍ ഫലവൃക്ഷ നഴ്‌സറി
അടുത്ത വര്‍ഷം ഒന്നൂടെ ഒന്ന് പോയി നോക്ക്...
ജൗളി വ്യാപാരിയുടെ നിയമനം: ഒന്നും പറയാനില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി
അത് ന്യായം...  അതിനാണല്ലോ നമ്മള്‍ പിടിച്ചു മന്ത്രി ആക്കിയെക്കുന്നെ
'കസേര' സംരക്ഷിക്കാന്‍ ഹോസ്‌റ്റലില്‍ പോലീസ്‌ ഉന്നതന്റെ രഹസ്യസന്ദര്‍ശനം
ലേഡീസ് ഹോസ്റ്റല്‍ ഒന്നുമല്ലല്ലോ ... MLA ഹോസ്റ്റല്‍ അല്ലെ...
ദേശീയപാതയില്‍ സ്‌കോര്‍പ്പിയോ മറിഞ്ഞ്‌ മദര്‍ സുപ്പീരിയര്‍ മരിച്ചു
നോ കമന്റ്സ് .. Hearty condolence
ആസൂത്രണ ബോര്‍ഡ്‌ ഉപാധ്യക്ഷസ്‌ഥാനം :സി.എം.പി. ആവശ്യമുന്നയിച്ചു; സമ്മര്‍ദവുമായി വക്കവും രംഗത്ത്‌
ആത്യന്തിക ലക്‌ഷ്യം ജനസേവനം തന്നെ ആയിരിക്കും...  അല്ലെ ?
ബൈക്ക്‌യാത്രയ്‌ക്കിടെ കുട നിവര്‍ത്തിയ സ്‌ത്രീ റോഡില്‍ വീണു മരിച്ചു
no  comments .. എല്ലാവര്ക്കും ഉള്ള ഒരു warning  ആയിരിക്കട്ടെ.
വെള്ളാപ്പള്ളിക്കെതിരേ വാറന്റ്‌; മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചു
വക്കീല്‍ തെറി കേട്ട് കാണും... ഉറപ്പാ..
ഡോ. കെ.കെ. രാഹുലന്‌ നാടിന്റെ അന്ത്യാഞ്‌ജലി
no  comments
മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട്‌ വേണ്ടെന്ന്‌ പ്രധാനമന്ത്രിയോടു ജയലളിത
പഴയത് പോളിച്ചോട്ടെ ?
വര്‍ഗീസ്‌ വധം: ലക്ഷ്‌മണയുടെ ജീവപര്യന്തം ശരിവച്ചു
വാളെടുത്തവന്‍ വാളാല്‍
മുല്ലപ്പെരിയാര്‍: തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നതു പുനരാരംഭിച്ചു
ഒരു കാര്യം മനസിലായി,....  രാജഭരണവും കണക്കായിരുന്നു .... ഒരു മറ്റേടത്തെ പാട്ടക്കരാര്‍...
രുദ്രവീണ വിദഗ്‌ധന്‍ ആസാദ്‌ അലി ഖാന്‍ അന്തരിച്ചു
നോ കമന്റ്സ് .. Hearty condolence
ഇന്‍ഷുറന്‍സിന്റെ പേരില്‍ മുന്നൂറു കോടിയുടെ തട്ടിപ്പ്‌: സേവക്‌ ഹെല്‍ത്ത്‌ കെയര്‍ സര്‍വീസസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഉടമ അറസ്‌റ്റില്‍
കേരള ജനസംഖ്യയില്‍ 50 ശതമാനം തട്ടിപ്പുകാരും ബാക്കി 50 ശതമാനം പറ്റിക്കപ്പെടുന്നവരും ആയി മാറിക്കഴിഞ്ഞിരിക്കുന്നു...
സൗമ്യ കേസ്‌: വിചാരണയ്‌ക്കിടെ അമ്മ രണ്ടുതവണ മോഹാലസ്യപ്പെട്ടു
ജനങ്ങള്‍ ഇടപെടേണ്ട സമയം ആയി വരുന്നു. .  വിധി പ്രതിക്ക് അനുകൂലമാണെങ്കില്‍
റിലയന്‍സിനു സഹായം: സി.ബി.ഐ. അന്വേഷണം തുടങ്ങി
സിബിഐ ക്ക് റിലയന്‍സില്‍ നിന്നും വല്ല സഹായവും കിട്ടിയേക്കും...
മൂന്നാര്‍: മുന്‍സര്‍ക്കാരിന്‌ വീഴ്‌ചപറ്റിയില്ലെന്ന്‌ കെ.പി. രാജേന്ദ്രന്‍
പാര്‍ട്ടിക്കാണ് പറ്റീത്... 
മനുഷ്യന്‍ ചെറുതാകുന്നു; തലച്ചോര്‍ ചുരുങ്ങുന്നു
നാനോ കാര്‍ ഇനീം ചെറുതാക്കി ഇറക്കാം ...
ചെങ്ങറ ഭൂരഹിതര്‍ക്ക്‌ അടിസ്‌ഥാന സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
പുത്തനച്ചി പുരപ്പുറം തൂക്കും...
ബിസയര്‍ തിരുവല്ലയിലും കോടികള്‍ തട്ടി
തിരുവല്ലയല്ലേ.. ചോദിക്കുമ്പോള്‍ എടുത്തു കൊടുക്കാന്‍ ഉള്ളവറെയനല്ലോ പോയത്..
ജോലിക്കിടെ കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു
Hearty condolence .. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ഒരു വാദം ഉണ്ട്..
പിള്ളയുടെ ശിക്ഷയിളവ്‌: തീരുമാനം വൈകും
വൈകിക്കരുത് ... നിയമങ്ങള്‍ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാന്‍ പറ്റും എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക്‌ അറിയണം..
അമ്പലപ്പുഴ ക്ഷേത്രം: അന്വേഷണ റിപ്പോര്‍ട്ട്‌ കൈമാറി
അപ്പൊ ആ ആദ്യം അടഞ്ഞു...  പോയത് പോയി...  റിപ്പോര്‍ട്ട്‌ മിച്ചം...
ടി.വി. - റേഡിയോ പരിപാടികള്‍
ആദ്യം പത്രം വായിച്ചു കഴിയട്ടെ...
പോലീസിനെ ഭയന്ന്‌ ആറ്റില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ ഒലിച്ചുപോയി
ഭാഗ്യം... ലോക്കപ്പ് മര്‍ദ്ദനം അല്ലല്ലോ..
ബസ്‌ നിര്‍ത്താന്‍ കൈകാണിച്ച സ്‌ത്രീ അതേ ബസിടിച്ച്‌ മരിച്ചു
fate  ..  ബസ്‌ കേറാന്‍ നില്‍ക്കുവാരുന്നു എന്ന് പറഞ്ഞപോലെയുണ്ട് (തമാശ പറയണ്ട കാര്യം അല്ല എന്നറിയാം.. ക്ഷമിക്കുക)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ