കുട്ടിച്ചന്‍ ബ്ലോഗിലേക്ക് സ്വാഗതം

ഹലോ.. ഞാന്‍ കുട്ടിച്ചന്റെ പെഴ്സണല്‍ സെക്രട്ടറി മറിയാമ്മ. എന്റെ മുതലാളി വളരെ തങ്കപ്പെട്ട മനുഷ്യനാണ്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ കിട്ടിയ അവസരം എന്റെ ജീവിതത്തിലെ ഭാഗ്യമായി ഞാന്‍ കരുതുന്നു.

അദ്ദേഹം എഴുതുന്ന ബ്ലോഗുകളെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു കലാകാരന്‍ പതുങ്ങി ഇരിപ്പുണ്ടെന്ന് ഞാനാണ് ആദ്യം കണ്ടു പിടിച്ചത്. എല്ലാവരും ബ്ലോഗുകള്‍ വായിച്ചു, അഭിപ്രായങ്ങള്‍ എഴുതി ഈ കലാകാരനെ പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.

2011, ജൂൺ 24, വെള്ളിയാഴ്‌ച

പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചാനലുകാര്‍?

ഭാഗം 1

പീഡനശ്രമത്തിനിരയായ പെണ്‍കുട്ടി..
അന്ന് പതിവിലും വൈകിയാണ് അവള്‍ക്കു ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാന്‍ പറ്റിയത്.  ഇനിയിപ്പോ ഒരു ഓട്ടോ കിട്ടാന്‍ പോലും വല്യ പാടായിരിക്കും.  അവള്‍ വീട്ടിലെത്തിയിട്ടു വേണം കുഞ്ഞിനെ പാല് കൊടുത്തു ഉറക്കാന്‍.  അതോര്‍ത്തപ്പോള്‍ പെട്ടെന്ന് വീട്ടിലെത്താന്‍ അവളുടെ മാതൃഹൃദയം വെമ്പി.

വാതില്‍ക്കലെ പാര്‍ക്കിങ്ങില്‍  തന്നെ സെക്യൂരിറ്റി ചേട്ടന്‍ നില്‍പ്പുണ്ട്. "ഇനിയിപ്പോ ഓട്ടോ വല്ലോം കിട്ടണമെങ്കില്‍ വല്യ പാടായിരിക്കുമല്ലോ കൊച്ചെ" പുള്ളി ചോദിച്ചു.

അവള്‍ പറഞ്ഞു "ഏതേലും പെഷ്യന്റിനേം കൊണ്ട് വരുന്ന ഓട്ടോ വല്ലതും കിട്ടാതിരിക്കില്ല"

അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഒരു ഓട്ടോ വരുന്നത് കണ്ടു.  ഭാഗ്യം. കാലിയാണ്.  ഏതോ രോഗികളെയും കൊണ്ട് വന്നിട്ട് തിരിച്ചു പോകുന്ന വഴിയാണെന്ന് തോന്നുന്നു. അവള്‍ കൈ കാണിച്ചു.
"പരിചയമില്ലാത്ത ഓട്ടോയില്‍ പോകണോ കൊച്ചെ" പുറകില്‍ നിന്ന് സെക്യൂരിറ്റി ചേട്ടന്‍ ചോദിക്കുന്നു.
"ഇനീം ലേറ്റ് ആയാല്‍ ശരിയാകത്തില്ല ചേട്ടാ" എന്നും പറഞ്ഞു അവള്‍ ഓട്ടോയില്‍ കയറി.

റോഡ്‌ വിജനമാണ്.  വല്ലപ്പോഴും വല്ല വാഹനങ്ങളും കടന്നു പോകുന്നുണ്ട്.  വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് കൊണ്ട് ആകെ ഒരു ഭീകരാന്തരീക്ഷം. അവള്‍ക്കു പേടി ആയി തുടങ്ങി.  സെക്യൂരിറ്റി ചേട്ടന്റെ വാക്കുകള്‍ അവളുടെ മനസ്സില്‍ മുഴങ്ങി. പരിചയമില്ലാത്ത ആളുടെ ഓട്ടോയില്‍ കയറിയത് തെറ്റായി പോയി എന്ന് അവള്‍ക്കു തോന്നി. 

വാഹനങ്ങള്‍ കടന്നു പോകുന്ന വെളിച്ചത്തില്‍ അവള്‍ കണ്ടു. ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ നോക്കുന്നു. ആ നോട്ടത്തില്‍ അവള്‍ക്കു എന്തോ പന്തികേട്‌ തോന്നി.

വീടെത്താന്‍ ഇനി 5 -10 മിനിറ്റ് കൂടിയേയുള്ളൂ.. ഡ്രൈവറുടെ ഓരോ ചലനത്തിലും എന്തോ പന്തികേടുണ്ട്. പെട്ടെന്ന് അവള്‍ക്കു ഒരു ബുദ്ധി തോന്നി. അവള്‍ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുത്തു അമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
"അമ്മ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി വാ.  ഞാന്‍ 5 മിനിറ്റിനകം എത്തും " അവള്‍ പറഞ്ഞു.
അമ്മ പറഞ്ഞു "നീ വരുമ്പോഴേക്കും ഞാന്‍ റോഡില്‍ കണ്ടേക്കാം"
അവള്‍ പറഞ്ഞു "ഞാന്‍ പരിചയമില്ലാത്ത ഒരാള്‍ടെ ഓട്ടോയിലാണ്  വരുന്നത്, അതാ പറഞ്ഞത്."

അവള്‍ ദൂരെ നിന്ന് നോക്കി, അമ്മയെ റോഡില്‍ കാണുന്നില്ല.  ഇറങ്ങേണ്ട സ്ഥലം ആയി. ഓട്ടോ നിര്‍ത്തുന്നില്ല..  അവള്‍ അലറി "നിര്‍ത്തു........."
ഓട്ടോക്ക് സ്പീഡ് കൂടുന്നു.  അവള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. പുറത്തു റോഡിലേക്ക് എടുത്തു ചാടി.
പാതി മറഞ്ഞ ബോധത്തില്‍ അവള്‍ കണ്ടു. ഓട്ടോ അല്പം ദൂരെ നിര്‍ത്തുന്നു. ഡ്രൈവര്‍ പുറത്തിറങ്ങി തന്റെ നേരെ വരുന്നു.  അവളുടെ കണ്ണുകള്‍ അടഞ്ഞു.


ഭാഗം 2
കുറ്റാരോപിതന്‍

നൈറ്റ്‌ ഡ്യൂട്ടിക്ക് ഭാര്യയെ അവളുടെ ഡ്യൂട്ടി വാര്‍ഡിന്റെ മുന്‍പില്‍ ഇറക്കിയിട്ട്‌ ഓട്ടോ മുന്‍പോട്ടെടുത്തു അല്പം ചെന്നപ്പോഴാണ് ഒരു പെണ്‍കുട്ടി കൈ കാണിക്കുന്നത്.  നിര്‍ത്തണോ അതോ പോണോ?. നിര്‍ത്തിയാല്‍ പണിയാകും. താന്‍ പോകുന്ന വഴിക്ക് വല്ലതും ഇറങ്ങാന്‍ ആണെങ്കില്‍ കുഴപ്പമില്ല. പിന്നെ ഓര്‍ത്തു, പാവം ഡ്യൂട്ടി കഴിഞ്ഞു പോകുന്ന നേഴ്സ് ആണെന്ന് തോന്നുന്നു. ഇനി വേറെ ഓട്ടോ ഒന്നും വന്നില്ലെങ്കില്‍ എന്ത് ചെയ്യും.  എന്തായാലും വണ്ടി നിര്‍ത്തി.  അവള്‍ പോകേണ്ട സ്ഥലം പറഞ്ഞു. ഭാഗ്യം പോകുന്ന വഴിക്ക് തന്നെ. അല്പം ദൂരം ഉള്ളില്‍ പോകണമെന്ന് മാത്രം. സാരമില്ല. 10 മിനിറ്റ് കൂടുതല്‍  ആകും  എന്നേയുള്ളൂ. 

കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ കണ്ടു. പെണ്‍കുട്ടി ആകപ്പാടെ ടെന്‍ഷനില്‍ ആണ്. തെരുതെരെ  വാച്ചില്‍ നോക്കുന്നു, മുഖം തുടക്കുന്നു, ആകപ്പാടെ അസ്വസ്ഥയാണ്.  എന്തെലുമാകട്ടെ.. വീട്ടില്‍ എന്തേലും പ്രശ്നം കാണുമായിരിക്കും. എല്ലാവര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടല്ലോ. ഉദാഹരണത്തിന് താന്‍ തന്നെ എന്തുമാത്രം പ്രശ്നങ്ങളെ നേരിട്ടാണ് ഒരു കല്യണം കഴിച്ചത്. മതം ആയിരുന്നു പ്രശ്നം. പിന്നെ പെണ്ണിന് ജോലി ഉള്ളതുകാരണം ഒരുവിധത്തില്‍ ഇരുകൂട്ടരും തമ്മില്‍ ഒടുവില്‍ തങ്ങളുടെ ഇഷ്ടത്തിന് സമ്മതം മൂലെണ്ടി വന്നു. 

ഇന്നിപ്പോള്‍ അവള്‍ക്കു നൈറ്റ്‌ ഡ്യൂട്ടി ഇല്ലായിരുന്നെങ്കില്‍ ഇപ്പൊ സുഖമായി കിടന്നു ഉറക്കം പിടിക്കേണ്ട നേരമായി.
വീണ്ടും കണ്ണാടിയിലൂടെ നോക്കി. പെണ്‍കുട്ടി ഇപ്പോഴും എന്തോ കടുത്ത മാനസിക പിരിമുറുക്കത്തില്‍ ആണെന്ന് വ്യക്തം.

അവള്‍ ഫോണെടുത്തു ഡയല്‍ ചെയ്യുന്നു "അമ്മ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി വാ.  ഞാന്‍ 5 മിനിറ്റിനകം എത്തും"
അമ്മ എന്തോ മറുപടി പറഞ്ഞപ്പോള്‍ അവള്‍ പറയുന്നു " "ഞാന്‍ പരിചയമില്ലാത്ത ഒരാള്‍ടെ ഓട്ടോയിലാണ്  വരുന്നത്, അതാ പറഞ്ഞത്."

അത് ശരി.  അമ്മ ചോദിച്ചു കാണും ആരുടെ വണ്ടിക്കാ വരുന്നതെന്ന്. 

അല്പദൂരം കൂടി മുന്‍പോട്ടു പോയി.  പുറകില്‍ നിന്ന് ഒരലര്‍ച്ച "നിര്‍ത്ത് ......."
പെട്ടെന്നായാതുകൊണ്ട് പേടിച്ചു പോയി.  സ്ഥലം കഴിഞ്ഞെന്നു തോന്നുന്നു. ശെടാ.. എന്നാപ്പിന്നെ ഇവള്‍ക്ക് അല്പം നേരത്തെ നിര്‍ത്താന്‍ പറയാന്‍ മേലെ, എന്നാലോചിച്ചു കൊണ്ട് നിര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും പുറകിലിരുന്ന പെണ്‍കുട്ടി റോഡിലേക്ക് ചാടിക്കഴിഞ്ഞിരുന്നു.  അയാളും ആകെ വിരണ്ടുപോയി.  അല്പം കൂടി മുന്‍പോട്ടു പോയാണ് ഓട്ടോ നിന്നത്. പെട്ടെന്ന് ഇറങ്ങി അവളുടെ അടുത്തേക്ക് നീങ്ങി.  അപ്പോള്‍ കണ്ടു ടോര്‍ച്ചുമായി ഒരു സ്ത്രീ അലറി വിളിച്ച് ഓടി വരുന്നു. വേറെയും ആരൊക്കെയോ വരുന്നത് പോലെ തോന്നുന്നു.  ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ല. അപകടം എങ്ങനെ ഉണ്ടായാലും ആള്‍ക്കാര്‍ കൈ വെക്കുന്നത് ഡ്രൈവറെ ആയിരിക്കും എന്നത് ഒരു നാട്ടു നടപ്പാണല്ലോ.  ഒന്നും നോക്കിയില്ല, തിരികെ ഓടിച്ചെന്നു ഓട്ടോയില്‍ കയറി ഫുള്‍ സ്പീഡില്‍ സ്ഥലം കാലിയാക്കി.

പെണ്‍കുട്ടിക്ക് വല്ലതും പറ്റി കാണുമോ എന്തോ? ഇനി 2 ദിവസത്തേക്ക് ഓട്ടോയുമായി പുറത്ത് ഇറങ്ങണ്ട .
ദൈവമേ ഒന്നും സംഭവിക്കരുതേ.  അവന്‍ യാത്രക്കിടയില്‍ പ്രാര്‍ത്ഥിച്ചു. 

ഭാഗം 3
ചാനലുകാരന്‍ 

രാത്രി 12 മണി.  ഒരു പ്രധാന ചാനല്‍ ഓഫീസിലേക്ക് ഒരു ഫോണ്‍ വന്നു.  "ഒരു പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്" ഫോണ്‍ ചെയ്തയാള്‍ പറഞ്ഞ വേറെ വിവരങ്ങള്‍ ഇവയാണ്;
ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടി ചാടിയതാണ്.
ആള്‍ക്കാരെ  കണ്ടപ്പോള്‍ ഓട്ടോ ഡ്രൈവര്‍ രക്ഷപെട്ടു.

ചാനലുകാര്‍ ഉറപ്പിച്ചു.. പീഡനശ്രമം തന്നെ.. സംശയമില്ല.  സാമൂഹിക മൂല്യച്യുതികള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന ചാനലുകാരെല്ലാം ഉഷാറായി.  

ബ്രേക്കിംഗ് ന്യൂസ്‌
"യുവതിയെ ഓട്ടോയില്‍ പീഡിപ്പിക്കാന്‍ ശ്രമം..  പീഡന ശ്രമത്തിനിടയില്‍ യുവതിക്ക് ഗുരുതര പരിക്ക്"

ഈ വാര്‍ത്തയുടെ വാണിജ്യമൂല്യം തീരുന്നതിനു മുന്‍പ് ചാനലുകളിലെ കുറ്റാന്വേഷണ പരിപാടികളില്‍ എല്ലാത്തിലും നിറഞ്ഞ,  അവതാരകന്റെ പൊടിപ്പും തോങ്ങലും  മസാലയും   ചേര്‍ത്ത  പീടനകഥ    കേരളത്തിലെ അഭ്യസ്തവിദ്യര്‍ അത്താഴത്തിന്റെ കൂടെ വെള്ളം ചേര്‍ക്കാതെ വിഴുങ്ങി.

ചുരുക്കത്തില്‍ ചാനലുകാര്‍ ഒരു യുവതിയെ പീഡനശ്രമത്തിനിരയാക്കി. ഒരു യുവാവിനെ കൊന്നു.

2011, ജൂൺ 22, ബുധനാഴ്‌ച

പ്രേമിച്ച പെണ്ണിനെ മറന്നവന്‍


ഡിഗ്രി കഴിഞ്ഞു ഒരു പ്രൈവറ്റ് കമ്പനിയുടെ കൊല്ലം  ബ്രാഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ് അവളെ ആദ്യം കാണുന്നത്.   ഒറ്റ നോട്ടത്തില്‍ എനിക്ക് അവളെ ഇഷ്ടപ്പെട്ടില്ല....  കൂടാതെ അഹങ്കാരിയും ആണെന്ന് മനസിലായിജോലിക്കരോടുള്ള അവളുടെ പെരുമാറ്റം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എല്ലാവരോടും ആജ്ഞാപിക്കുന്ന രീതി എനിക്ക് തീരെ പിടിച്ചില്ല... പക്ഷെ എന്റെ അടുത്ത് അവള്‍  നല്ല പെരുമാറ്റം ആയിരുന്നു. പക്ഷെ അതൊന്നും എനിക്ക് അവളോടുള്ള അടിസ്ഥാന മനോഭാവം മാറ്റാന്‍  പര്യാപ്തമായിരുന്നില്ല...  മൂന്നു നാല് മാസം കൊണ്ട് എന്റെ സ്വതസിദ്ധമായ ഇടപെടലും ആത്മാര്ഥതയും കൊണ്ട് എനിക്ക് കമ്പനിയില്ഒരു സ്ഥാനം നേടാന്സാധിച്ചു. അവളെക്കാള്മേലെ ആണ് ഞാന്‍ ‍ എന്ന ഒരു ബോധം എന്നില്ഉണ്ടായപ്പോള്ഞാന്അവളുടെ അഹംഭാവം കലര്ന്ന പെരുമാറ്റത്തെ വിമര്ശിക്കാന്‍  തുടങ്ങി. ഒരു ദിവസം എന്റെ കണ്മുന്‍പില്‍ വച്ച് അവള്‍ ഒരു ജോലിക്കാരിയെ വഴക്ക് പറയുന്നത്  കണ്ടപ്പോള്‍ എന്റെ ചോര തിളച്ചു.
ഞാന്‍ പറഞ്ഞു "അതേയ് .. ഇവരൊന്നും തന്റെ അടിമകളല്ല...  അല്പം കൂടെ ഡീസന്റ് ആയിട്ട് പെരുമാറാന്‍ നോക്ക്" . 
അവള്‍ ‍ ജ്വലിക്കുന്ന മുഖത്തോടെ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു "it is none of your bloody duty....  understand"..  
ഞാന്‍ ഇത്രക്കും കഠിനമായ ഒരു മറുപടി പ്രതീക്ഷിച്ചില്ലായിരുന്നു. workers എല്ലാവരും എന്റെ മുഖത്തേക്ക് നോക്കുന്നു....  എനിക്ക് ദേഷ്യം അടക്കാനായില്ല.
ഞാന്‍ പറഞ്ഞു "നിന്റെ frustration തീര്ക്കാനുള്ള ഉപകരണമല്ല ജോലിക്കാര്‍‍....  വക വര്ത്തമാനമൊക്കെ നിന്റെ വീട്ടില്‍  ... കേട്ടോടീ".. 
അവളും പൊട്ടിത്തെറിച്ചു " എടീ പോടീ വിളിയൊക്കെ ഇയാള്ടെ വീട്ടില്ഉള്ളവരെ വിളിച്ചാല്മതി..  എന്നെ വിളിക്കണ്ട." 
അവളെ തല്ലാനുള്ള ദേഷ്യം ഉണ്ടായതാണ്.. പക്ഷെ ഇത്രയും പറഞ്ഞു നിര്ത്തി " കഴുവേര്ട മോളെ.. ആണുങ്ങളോട് കളിയ്ക്കാന്‍ നില്ക്കരുത്..  ഓര്ത്തോ"  
ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ കണ്ണുകള്‍  നിറഞ്ഞു വരുന്നത് കൊണ്ട് ഞാന്‍  പെട്ടെന്ന് എന്റെ സീറ്റിലേക്ക് തന്നെ പോയി.   സംഭവം അവിടം കൊണ്ട് തീര്ന്നില്ല...  അന്ന് തന്നെ അവള്രാജിക്കത്ത് കൊടുത്തു. സംഭവം എല്ലാം അറിഞ്ഞ  മാനേജര്‍ ഞങ്ങള്‍ 2 പേരെയും കാബിനില്വിളിച്ചു.
 "നിങ്ങള്‍ 2 പേരും ബ്രാഞ്ചിലെ ഏറ്റവും മിടുക്കരായ സ്റ്റാഫ്ആണ്...  അതുകൊണ്ട് പ്രശ്നങ്ങള്പറഞ്ഞു തീര്ത്ത് ജൂലി രാജി പിന്വലിക്കണം
ഞാന്‍  പറഞ്ഞു "എനിക്ക് അന്നേരം ദേഷ്യം അടക്കാന്പറ്റിയില്ല.. അതുകൊണ്ട് പറഞ്ഞതാണ്‌. അല്ലാതെ എനിക്ക് ജൂലിയോടു പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ല"
അവള്‍ പറഞ്ഞു "ഇയാള്ടെ കൂടെ വര്ക്ക്ചെയ്യാന്എനിക്ക് പറ്റില്ല സര്‍ ‍... അതുകൊണ്ട് എന്റെ രാജി സ്വീകരിക്കണം"
ഒരാഴ്ച കൊണ്ട് മാനേജര്‍ വളരെ പണിപ്പെട്ടു അവളുടെ രാജി പിന്വലിപ്പിച്ചു.  മാസം തന്നെ അവള്‍ തിരുവനന്തപുരത്തിന് ട്രാന്‍സ്ഫര്‍ ‍ വാങ്ങി പോയി... 
അവള്‍ പോയി കഴിഞ്ഞപ്പോള്‍ ‍ എനിക്ക് അവളോട്‌ ഭയങ്കര സഹതാപം ആയി..  അവളുടെ കീഴില്‍ ‍ ജോലി ചെയ്യുന്ന workers നു മുന്‍പില്‍ ‍ വച്ച് ഞാന്‍ ‍ മോശമായി സംസാരിച്ചതുകൊണ്ടാണല്ലോ അവളും അതുപോലെ പ്രതികരിച്ചത്.. തെറ്റ് എന്റെ ഭാഗത്ത്‌ തന്നെയല്ലേ..  എന്നിട്ടും അവള്ട്രാന്സ്ഫര്വാങ്ങി പോയി..  അവളുടെ മനസിന്റെ വലിപ്പം എടുത്തു കാണിക്കുന്നതാണ്  പ്രവൃത്തി..
5 - 6  മാസം കഴിഞ്ഞുഎനിക്കും ട്രാന്സ്ഫര്ആയി...  പ്രോമോഷനോട് കൂടി.  അത് തിരുവനന്തപുരം ബ്രാഞ്ചിലേക്ക് തന്നെ ആയതു യാദൃശ്ചികത ആകാം.. അല്ലെങ്കില്‍ വിധി
ഓഫീസില്‍  ജോയിന്‍ ചെയ്ത അന്ന് തന്നെ അവളെ കണ്ടു. ഞാന്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. അവളും ചടങ്ങിനെന്ന പോലെ  ചിരിച്ചെന്നു വരുത്തി. എന്നോടുള്ള ദേഷ്യം ഇപ്പോഴും കുറഞ്ഞിട്ടില്ല എന്നെനിക്കു മനസിലായി. എന്തെലുമാട്ടെ.
ജോലി തുടങ്ങിയപ്പോള്‍  തന്നെ  മനസിലായിഇവിടം കൊല്ലം പോലെ അത്ര സുഖമുള്ള ഓഫീസ് അല്ല..  എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്നുഫയലിംഗ്, accounting  എല്ലാം pending ആണ്.   
ഞാന്‍ മാനേജരോട് പറഞ്ഞപ്പോള്അദ്ദേഹം പറഞ്ഞു "എല്ലാം ഒന്ന് നേരെയാക്കാന്‍ വേണ്ടി തന്നെയാ ഹെഡ് ഓഫീസ് ഇയാളെ തന്നെ ഇങ്ങു വിട്ടത്"ഒരു കോമ്പ്ലിമെന്റ്.. 
ആദ്യമേ തന്നെ സ്റ്റോക്ക്ഒന്ന് ചെക്ക്ചെയ്യാം എന്ന് ഞാന്‍ മാനേജരോട് പറഞ്ഞുഅദ്ദേഹം ഉടന്‍ തന്നെ ജൂലിയെ വിളിച്ചു പറഞ്ഞു "ജൂലീ stock statement ന്റെ ഒരു പ്രിന്റെടുത്ത് മനോജിന്റെ കൂടെ സ്റ്റോര്റൂമില്പോകണം. എല്ലാം നന്നായിട്ട് കൌണ്ട് ചെയ്യാന്ഒന്ന് ഹെല്പ് ചെയ്തു കൊട്"
അവള്എന്നെ കടുപ്പിച്ചു ഒന്ന് നോക്കി. വന്നപ്പോള്തന്നെ അവള്ക്കിട്ടു ഒരു പണി കൊടുത്തു എന്ന് അവള്തെറ്റിദ്ധരിച്ചിരിക്കുന്നു
എന്തായാലും അവള്‍ 2 workers നെയും കൂട്ടി എന്റെ കൂടെ വന്നു. ജോലിക്കാര്രണ്ടും സ്റ്റോക്ക്എണ്ണി എണ്ണം പറയുന്നു. ഞങ്ങള്അത് സ്റ്റേറ്റ്മെന്റില്രേഖപ്പെടുത്തി ഒത്തുനോക്കുന്നുഅതിനിടെ അന്തരീഷത്തിനു അയവ് വരുത്താനായി ഞാന്പറഞ്ഞു "ജൂലീ സോറി കേട്ടോ.. അന്നാ കൊല്ലത്ത്ഉണ്ടായ വഴക്കിനു"
അവള്അത്ര താല്പര്യമില്ലാത്ത മട്ടില്പറഞ്ഞു ".. ഞാനത് അപ്പഴേ വിട്ടു. "
പിന്നെ ഞാനും അതെക്കുറിച്ച് ഒന്നും മിണ്ടാന്പോയില്ല...
സ്റ്റോക്ക്ഒക്കെ ചെക്ക്ചെയ്തു കഴിഞ്ഞു.. വളരെയേറെ കുഴപ്പങ്ങള്ഉണ്ട്. ചിലത് കൂടുതല്‍, ചിലത് കുറവ് അങ്ങനെയങ്ങനെ...  ഒന്ന് tally ആക്കാന്കുറെ പാട് പെടും...
പിന്നീട് അവളുമായി എന്നും officially 1 -2 മണിക്കൂര്എങ്കിലും ചെലവഴിക്കേണ്ട അവസ്ഥ ആയിരുന്നു ആദ്യത്തെ കുറെ ദിവസങ്ങള്‍..  എന്തായാലും പഴയ പിണക്കമൊക്കെ മാറ്റാന്അതുകൊണ്ട് സാധിച്ചു. ഫ്രീ ആയി സംസാരിക്കാം എന്ന നിലയിലായി ഞങ്ങള്തമ്മിലുള്ള ബന്ധംഎന്നാലും ഒരു അടുപ്പം എന്നൊന്നും പറയാന്പറ്റില്ല.
ഒരു വര്ഷാവസാന സ്റ്റോക്ക്ചെക്കിംഗ് ദിവസം വളരെ താമസിച്ചാണ് ജോലി കഴിഞ്ഞത്. പിറ്റേ ദിവസം ഓഡിറ്റ്ഉള്ളതുകാരണം ചെയ്തു തീര്ക്കാതെ നിര്ത്താനും വയ്യ..  കഴിഞ്ഞപ്പോള്രാത്രി 8  മണി. ഞാനും മനെജേരും ജൂലിയും മാത്രമേയുള്ളൂ ഇനി പോകാന്‍.
മാനേജര്ചോദിച്ചു "ജൂലി എങ്ങനാ ഹോസ്റ്റല്‍ ലേക്ക്  പോകുന്നെ..  ഞാന്ഡ്രോപ്പ് ചെയ്യണോ ?"  പുള്ളിക്ക് ഒരു പഴയ സ്കൂട്ടര്ആണ്..
ജൂലി പറഞ്ഞു "വേണ്ട ഞാന്ഓട്ടോക്ക് പൊക്കോളാം"
മാനേജര്പറഞ്ഞു "മനോജ്ഇവിടെ അടുത്തല്ലേ താമസം.. ജൂലിയെ ഓട്ടോയില്കെട്ടി വിട്ടിട്ടേ പോകാവൂ"
ഞാന്സമ്മതിച്ചു. മാനേജര്ഗുഡ് നൈറ്റ്ആശംസിച്ചതിനു ശേഷം പോയി.
അര മണിക്കൂര്നേരമായിട്ടും ഒറ്റ ഓട്ടോ പോലും കാലി ആയിട്ട് വഴിക്ക് വന്നില്ല...  ജൂലിക്ക് ടെന്ഷന്ആകാന്തുടങ്ങി. 9 മണിക്ക് മുന്പ് ഹോസ്റ്റലില്‍ കയറണം എന്നാണ് നിയമംഇനീം വൈകിയാല്‍ എന്ത് ചെയ്യും.
ജൂലി ചോദിച്ചു "എന്ത് ചെയ്യും മനോജേ.. ഒറ്റ ഓട്ടോ പോലും വരുന്നില്ലല്ലോ "
ഞാന്പറഞ്ഞു "അല്പം കൂടി നോക്കാം..  സമയത്തൊക്കെ ഇഷ്ടം പോലെ ഓട്ടോ വരുന്നതാണല്ലോ"
ജൂലി പറഞ്ഞു "എല്ലാം ഫുള്‍ ആയിട്ടാ വരുന്നേ.. ഇനീം താമസിച്ചാല്‍ എന്നെ ഹോസ്റ്റലില്‍ കേറ്റത്തില്ല"
ഞാന്‍ പറഞ്ഞു  "എന്റെ ബൈക്കില്‍ കേറാന്‍ സമ്മതമാണേല്‍ ഞാന്കൊണ്ട് വിടാം"
അവള്‍ പറഞ്ഞുഅയ്യട... അത് വേണ്ട... ഇച്ചിരെ താമസിച്ചാലും കുഴപ്പമില്ല
ഞാന്പറഞ്ഞു "എടൊ അതിനു തന്നെ ബൈക്കില്കെട്ടാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതൊന്നുമല്ല.. സമയത്ത് എത്തണമെങ്കില്അതേയുള്ളൂ വഴി"
അവള്പറഞ്ഞു " ശോ .. നായര്സാറിന്റെ കൂടെ അങ്ങ് പോയെക്കമായിരുന്നു."
8 .45  ആയി...  അവളുടെ മുഖത്ത് ടെന്ഷന്കൂടി..
അവള്ചോദിച്ചു "എന്നാപ്പിന്നെ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ?"
ഞാന്പറഞ്ഞു "ഇതല്ലേ ആദ്യം മര്യാദക്ക് പറഞ്ഞത്... വാ കേറ്"
ഞാന്ബൈക്ക് സ്റ്റാര്ട്ട്ചെയ്തു .. അവള്പുറകില്കേറി ശ്രദ്ധാപൂര്വ്വം എന്റെ ദേഹത്ത് മുട്ടാതെ ഇരുന്നു..  ഞാനും ശ്രദ്ധാപൂര്വ്വം തന്നെ അധികം സ്പീഡ് എടുക്കാതെ ബൈക്ക് ഓടിച്ചു പത്തു മിനിറ്റ് കൊണ്ട് ഹോസ്റ്റല്എത്തി...
അവള്പറഞ്ഞു "thanks മനോജ്‌ .. ഗുഡ് നൈറ്റ്‌ "
ഞാന്പറഞ്ഞു "ഇതിനൊക്കെ എന്തോന്ന് thanks . anyway ഗുഡ് നൈറ്റ്സ്വീകരിച്ചിരിക്കുന്നു .. ഗുഡ് നൈറ്റ്‌"
അവള്ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി..
പിന്നെ പിന്നെ ഞങ്ങളുടെ അടുപ്പം ഒരു നല്ല സൌഹൃദമായി വളര്ന്നു.

ഒരു ദിവസം എനിക്ക് അത്യാവശ്യമായി  nagercoil  വരെ പോകേണ്ടതുണ്ടായിരുന്നു. അതി രാവിലെ പോയിട്ട് അവിടുത്തെ tax ഓഫ്സില്പോയി ചില കാര്യങ്ങള്ചെയ്തു തീര്ത്തിട്ട് ഒരു KSRTC യില്തമ്പാനൂര്വന്നിറങ്ങി. ബസില്നിന്ന് ഇറങ്ങി അല്പം മുന്നോട്ടു നടന്നപ്പോഴേക്കും ഒരു പരിചിത മുഖം മിന്നായം പോലെ കണ്ടു..  ഹോ.. ജൂലി.. ഇവളെന്താ ഇവിടെ. ആകപ്പാടെ പരിക്ഷീണയായി കാണപ്പെട്ടുജൂലി എന്നെയും കണ്ടു.. മുഖത്ത് എന്നെ കണ്ടപ്പോള്ഉണ്ടായ ആശ്വാസം ഞാന്തിരിച്ചറിഞ്ഞു.. 
ഞാന്ചോദിച്ചു "ജൂലിയെന്താ ഇവിടെ ?"
ജൂലി പറഞ്ഞു "അപ്പച്ചന്ഹോസ്പിറ്റലില്ആണെന്നും പറഞ്ഞു ഫോണ്വന്നു. ഞാന്വീട്ടില്പോകുവാ"
ഞാന്ചോദിച്ചു "ഇപ്പൊ പോയാല്ചേര്ത്തല എത്തുമ്പോഴേക്കും സന്ധ്യ ആകുമല്ലോ .. "
അവള്പറഞ്ഞു "ആകെപ്പാടെ പ്രശ്നമാ .. ആങ്ങള റെയില്വേ സ്റ്റേഷനില്വെയിറ്റ് ചെയ്യും... പക്ഷെ intercity ട്രെയിന്ക്യാന്സല്ആയി.. അതുകൊണ്ട് തന്നെ ബസിലൊന്നും കേറാന്മേലാത്തത് പോലെ തിരക്കും .. ശോ എന്ത് ചെയ്യും"
ഞാന്പറഞ്ഞു "ടെന്ഷന്അടിക്കാതെ.. വാ നമ്മക്ക് നോക്കാം "
ഞാന്അവളെയും കൂട്ടി ബസ്സമയം എഴുതിയേക്കുന്ന ബോര്ഡ് വായിച്ചു നോക്കി .. ചേര്ത്തല വഴി പോകുന്ന 4 ബസുകള്സ്റ്റാന്ഡില്കിടപ്പുണ്ട് .. നാലും തിങ്ങി അമങ്ങി ആളായി..  ജൂലി പറഞ്ഞു അതില്പോക്കോളം എന്ന് ... പക്ഷെ എനിക്ക് അതില്ഒരു പെങ്കൊച്ചിനെ കേറ്റി വിടാന്മനസ് വന്നില്ല..  അതുപോലെ തിരക്ക്.
അര മണിക്കൂര്കഴിഞ്ഞാല്കന്യാകുമാരി യില്നിന്ന് കൊല്ലം പോകുന്ന ഒരു ബസ്വരാനുണ്ട്.. എനിക്ക് ഒരു ഐഡിയ തോന്നി..  ആദ്യം ഒരു ബൂത്തില്കയറി അവളുടെ അടുത്തുള്ള വീട്ടില്ഫോണ്ചെയ്തു പറഞ്ഞു ട്രെയിന്ക്യാന്സല്ആയി, ബസിനാണ് വരുന്നത്ആങ്ങളയോട് ബസ്സ്റ്റാന്ഡില്വെയിറ്റ് ചെയ്താല്മതി എന്ന് പറയാന്‍ ഏല്പിച്ചുഎന്നിട്ട്  ഞാന്പെട്ടെന്ന് അവളെയും വിളിച്ചു standinu  പുറത്തിറങ്ങി ..
ഒരു ഓട്ടോക്ക് കൈ കാണിച്ചു .. "കരമന" ഞാന്ഓട്ടോക്കാരനോട് പറഞ്ഞു
അവള്ക്കൊന്നും പിടികിട്ടിയില്ല...  ഞാന്പറഞ്ഞു "കന്യാകുമാരി വണ്ടി നമ്മള്കരമനയില്‍ നിന്ന് കയറും..  തമ്പാനൂര്‍ stand  ആകുമ്പോള്ഒത്തിരി പേര്ഇറങ്ങും.. സീറ്റ്കിട്ടും.. കൊല്ലം വരെ പോകാം.. അവിടുന്ന് പിന്നെ വല്യ തിരക്ക് കാണത്തില്ല"
അവള്പറഞ്ഞു "രണ്ടു മൂന്നു വണ്ടി മാറി കയറി ഞാന്ഇത് വരെ പോയിട്ടില്ല മനോജേ.. സമയവും വൈകുമല്ലോ.. പേടിയാകുന്നു "
ഞാന്പറഞ്ഞു "അതിനു താന്ഒറ്റക്കല്ല.. ഞാനും വരുന്നുണ്ട്"
അവളുടെ മുഖത്ത് കൃതജ്ഞതാ ഭാവം ... "മനോജിനു ബുദ്ധിമുട്ടാവുകെലെ... വേണ്ടെന്നേ "
ഞാന്പറഞ്ഞു "ഒന്ന് ചുമ്മാതിരി ജൂലീ ,.. ഇത് എന്നും ഒള്ള ബുദ്ധിമുട്ടോന്നുമല്ലല്ലോ"
കരമനയില്ഓട്ടോ ഇറങ്ങി 5 മിനിറ്റിനകം കൊല്ലം ബസ്വന്നുതിരക്ക് കുറവായിരുന്നു .. തമ്പാനൂര്സ്റ്റാന്റ് ആകുന്നതിനു മുന്പ് തന്നെ സീറ്റ്കിട്ടി. ഇത്തവണ ബൈക്കില്ഇരുന്നതുപോലെയുള്ള അകല്ച്ച അവള്കാണിച്ചില്ല... സ്റ്റാന്ഡില്നിന്ന് ജനസമുദ്രം ഇടിച്ചു കയറി. അവള്‍ വിന്ഡോ സൈഡില്ആണ് ഇരുന്നത്. തിരക്ക് കാരണം ഞങ്ങള്‍  തമ്മില്‍ ഞെരിഞ്ഞമാര്ന്നാണ് സീറ്റില്‍  ഇരുന്നത്
ബസ്‌ സ്റ്റാന്ഡില്നിന്ന് യാത്ര പുറപ്പെട്ടു .  ബസിലിരുന്നു ഞങ്ങള്സംസാരിച്ചുകൊണ്ടിരുന്നുഅവള്അവളെക്കുറിച്ച് എല്ലാം പറഞ്ഞു. B Sc ക്ക് നല്ല മാര്ക്കോടെ പാസ്സയതാണ്. കുടുംബത്തിലെ അവസ്ഥ അത്ര മെച്ചം അല്ലാത്തതുകൊണ്ട് ഉപരിപഠനം തല്ക്കാലം വേണ്ട എന്ന് തീരുമാനിച്ചു പെട്ടെന്ന് തന്നെ ജോലിക്ക് കയറിഅപ്പച്ചന്‍ CITU തൊഴിലാളി ആയിരുന്നുഅസുഖങ്ങള്‍ തുടങ്ങിയപ്പോള്തന്നെ വിരമിച്ചു. അമ്മ കുടുംബഭരണം. ഇളയ അളിയന്ഒരു സൊസൈറ്റി യുടെ പാലുവണ്ടിയില്‍ പോകുന്നുണ്ട്വല്യ ശമ്പളമൊന്നും ഇല്ലജൂലിയുടെ ശമ്പളം തന്നെയാണ് ഇപ്പോള്‍ പ്രധാന വരുമാന മാര്ഗംഎനിക്ക് അവളോട്കൂടുതല്‍ ബഹുമാനം തോന്നി. ഞാന്‍ ഒക്കെ എന്ത് നിസാരന്‍..  വീട്ടില്എന്റെ ശമ്പളം അയക്കേണ്ട കാര്യമില്ല. ഒരു പലചരക്ക് കട ഉള്ളതുകൊണ്ട് അപ്പയും അമ്മയും സുഖമായി ജീവിക്കുന്നു... എനിക്ക് കിട്ടുന്ന കാശ് ഞാന്‍ എനിക്കിഷ്ടമുള്ളതുപോലെ ചെലവാക്കുന്നു.. ഒരു ബൈക്കും മാലയും മാത്രമുണ്ട് മിച്ചം എന്ന് കാണിക്കാന്‍..  ബാക്കി കാശൊക്കെ എതിലെ പോയോ ആവോ ?
അവള്എന്റെ തോളില്ചാരിയിരുന്നു പയ്യെ മയങ്ങി...  ഞാനും ശല്യപ്പെടുത്താന്പോയില്ല.

കൊല്ലത്തുനിന്നും പെട്ടെന്ന് തന്നെ ഒരു ഏറണാകുളം സൂപ്പര്ഫാസ്റ്റ് കിട്ടി. കേറിയ ഉടനെ തന്നെ അവള്തന്റെ മുടങ്ങിയ മയക്കം എന്റെ തോളില്തല വെച്ച് തന്നെ തുടര്ന്നുആലപുഴ ആയപ്പോള്ഞാന്വിളിച്ചെഴുന്നേല്പിച്ചു "ജൂലിയെ .. എന്നാ ഉറക്കമാ ഇത്.. .ഇപ്പ തന്നെ ചേര്ത്തല എത്തും."
അവള്ഉണര്ന്നു ടവല്എടുത്തു മുഖമൊക്കെ തുടച്ചു ഫ്രഷ്ആയി... സമയം സന്ധ്യ ആകുന്നതേയുള്ളൂ ..  അവളുടെ മുഖത്ത് നല്ല ആശ്വാസം..
അവള്പറഞ്ഞു "ട്രെയിനില്വരുന്നതിലും നേരത്തെ എത്തീല്ലോ.. എന്തായാലും മനോജിനെ കൃത്യസമയത് തന്നെ കണ്ടത് എന്റെ ഭാഗ്യം .. എങ്ങനെ നന്ദി പറയണമെന്നറിയില്ല.."
ഞാന്പറഞ്ഞു "എന്തിനാ ജൂലീ വെറുതെ നന്ദി പറഞ്ഞു എന്നെ കൊച്ചാക്കുന്നെ"
അവള്പറഞ്ഞു "ആഹ് പിന്നെ ചേര്ത്തലയില്ഇറങ്ങീട്ടു എന്റെ കൂടെ നടക്കരുത്.. എന്തിനാ വെറുതെ ജോഷി (ആങ്ങള) ക്ക് സംശയം ഉണ്ടാക്കുന്നേ "
ഞാന്പറഞ്ഞു "അല്ലേലും ശരിയാ .. വെറുതെ ഒരു വര്ത്തമാനത്തിനു ഇട കൊടുക്കണ്ട.."
അവള്പറഞ്ഞു "ഞാന്കാരണം മനോജിന്റെ ഒരു ദിവസം പോയല്ലോ.. ഇനി എങ്ങനാ തിരിച്ചു പോണേ "
ഞാന്പറഞ്ഞു "എന്റെ കാര്യം വിട്... ആരെയും ഒന്നും ബോധിപ്പിക്കണ്ട കാര്യമൊന്നും എനിക്കില്ലല്ലോ "

ചേര്ത്തല എത്താറായപ്പോള്അവള്എന്റെ കയ്യെടുത്ത് മുറുക്കെ പിടിച്ചു..  കണ്ണുകള്നിറഞ്ഞിരുന്നു...  ഞാനും വല്ലാത്ത ഒരു അനുഭൂതി നിറഞ്ഞ അവസ്ഥയിലായി...
ഞാന്പറഞ്ഞു "അപ്പച്ചന് പെട്ടെന്ന് സുഖമാകാന്ഞാന്പ്രാര്ഥിക്കാംധൈര്യമായിട്ട് ചെല്ല്പെട്ടെന്ന് തിരിച്ചു വന്നേക്കണം "
അവളുടെ കണ്ണുകള്നിറഞ്ഞോഴുകാന്തുടങ്ങി... ഞാന്പറഞ്ഞു " ജൂലീ ആള്ക്കാര്കാണും.. കണ്ണ് തുടയ്ക്ക്.. "
അവള്പെട്ടെന്ന് ബോധാവതിയായി.. കണ്ണ് തുടച്ചു...  പിന്നെ കണ്ണീരില്കുതിര്ന്നൊരു പുഞ്ചിരി തന്നുചേര്ത്തല ആയി...  ഞാന്ആദ്യം ഇറങ്ങി... അവള്ഇറങ്ങിയപ്പോള്തന്നെ ഒരു യുവാവ്പോയി അവളുടെ കയ്യില്നിന്ന് ബാഗ്വാങ്ങുന്നത് കണ്ടുഅവള്ആങ്ങളയോടൊപ്പം നീങ്ങുമ്പോള്തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി, പിന്നെ ജോഷി കാണാതെ കൈയും വീശി..  ഞാനും കൈ വീശി.

യാത്രക്ക് ശേഷം ഞങ്ങള്തമ്മില്പ്രേമം ആയി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...  പിരിഞ്ഞിരിക്കാന്മേലാത്ത അവസ്ഥയില്എത്തി കാര്യങ്ങള്‍.  എന്നും ഓഫീസ് കഴിഞ്ഞു അവളെ ഹോസ്റ്റല്ല്കൊണ്ട് വിടുന്നത് ഞാന്ആയി...  അവള്മാസം തോറും ലീവിന് പോകുമ്പോള്ട്രെയിനില്കൂടെ ചെല്ലും...  ആലപുഴയില്ഇറങ്ങി അവിടുന്ന് ബസിനു തിരിച്ചു വരും.. സമ്മാനങ്ങള്വാങ്ങി കൊടുക്കാന്എന്തെങ്കിലും വിശേഷങ്ങള്ഉണ്ടാകാന്ഞങ്ങള്നോക്കിയിരുന്നു... birthday , valentines day , ഓണം, easter , xmas  അങ്ങനെ എല്ലാ അവസരങ്ങളിലും പരസ്പരം സമ്മാനങ്ങള്‍ നല്കാന്‍ ഞങ്ങള്‍ മത്സരിച്ചു.  (അന്ന് മൊബൈല്ഫോണ്പ്രാബല്യത്തില്വന്നു തുടങ്ങുന്ന കാലമായിരുന്നുഞങ്ങള്ക്കൊക്കെ  അത് അപ്രാപ്യമായിരുന്നു)

അങ്ങനെയിരിക്കെയാണ് അവളുടെ അതേ തസ്തികയില്ഒരാള്കൂടി trainee ആയി ജോലിക്ക് ചേരുന്നത്.  പാലക്കാട്ട് കാരി ഒരു സന്ധ്യ.  സന്ധ്യയുടെ വരവിനു ശേഷം ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്റെ കണക്കുകൂട്ടലില്‍ ഒരേയൊരു കാരണമേ ഉള്ളൂ .. അത് സന്ധ്യ അതിസുന്ദരി ആണ് എന്നതാണ്.  2 മല തമ്മില്‍ ചേരും പക്ഷെ 4 മുലകള്‍ തമ്മില്‍ ചേരില്ല എന്ന ചൊല്ല്  തീര്ത്തും ശരിയാണ് എന്ന് എനിക്ക് ജീവിതത്തില്അനുഭവത്തില്വന്ന സന്ദര്ഭം ആണ് ഇത്.. 
trainee എന്ന നിലയില്സന്ധ്യയോടു ഇടപഴകേണ്ടത് ഒഴിവാക്കാനാവാത്ത സംഗതി ആയിരുന്നു എനിക്ക്. ഒരു ദിവസം സന്ധ്യയോടു അല്പം കൂടുതല്സംസാരിക്കേണ്ടി വന്നാല്അന്ന് വൈകിട്ട് ജൂലിയെയും കൊണ്ട് ഹോസ്റ്റല്ല്പോകുമ്പോള്എന്നോട് സംസാരിക്കുക പോലും ഇല്ല. ഒരു ദിവസം ഞാനും സന്ധ്യയും മാത്രമായി അല് നേരം സ്റ്റോറില്ചെലവഴിക്കേണ്ടി വന്നുഅപ്പോഴാണ് ജൂലി സ്റ്റോര്ലേക്ക് വന്നത്ഞങ്ങളെ ഒന്നിച്ചു കണ്ടതും ജൂലിയുടെ മുഖം ചുവന്നു...
അവള്സന്ധ്യയോടു പൊട്ടിത്തെറിച്ചു "നീയെന്താ ഇവിടെ ചെയ്യുന്നത്"
സന്ധ്യ പറഞ്ഞു "നായര്സര്പറഞ്ഞിട്ടാ... raw materials ന്റെ പേരും ഉപയോഗവും പഠിക്കാന്പറഞ്ഞു"
ജൂലി എന്നോട് ചോദിച്ചു "അതെന്തിനാ സര്എന്നെ വിടാതെ മനോജിനെ വിട്ടത് ?"
എനിക്ക് കലി വന്നു "അത് അങ്ങേരോട് തന്നെ പോയി ചോദിക്ക്"
അവള്പറഞ്ഞു "എനിക്ക് മനസിലാകുന്നുണ്ട്.. നിങ്ങള്രണ്ടും ചേര്ന്നുള്ള നാടകമൊക്കെ"
സന്ധ്യ കരയാന്തുടങ്ങി... 
ഞാന്പറഞ്ഞു "എന്റെ ജൂലി ..  നീയൊന്നു നിര്ത്ത്.. എന്നിട്ട് പയ്യെ ചെവിയില്ചോദിച്ചു ... നീ എന്നെയും സംശയിക്കുവാണോ ?"
അവള്പറഞ്ഞു "ഞാന്പലവട്ടം പറഞ്ഞതല്ലേ .. എനിക്കിതൊന്നും ഇഷ്ടമല്ല എന്ന്.. "
ഞാന്പറഞ്ഞു "എടീ ഇപ്പൊ എന്നാ സംഭവിച്ചെന്നാ  പറയുന്നേ...  കൊച്ചിന് അല്പം കാര്യങ്ങള്പറഞ്ഞു കൊടുത്തതോ? "
അവള്സന്ധ്യയോടു പറഞ്ഞു "നീയൊന്നു poye.. ഞങ്ങള്‍ kurachu കാര്യങ്ങള്‍ samsarikkatte"..
സന്ധ്യ vithumpikkondu സ്റ്റോര്വിട്ടു പോയി ..

സന്ധ്യ പോയി മനെജെരോട് complaint ചെയ്തു.. ജൂലി അവളോട്അപമര്യാദയായി പെരുമാറിയെന്ന്...
മാനേജര്ജൂലിയെ വിളിച്ചു താക്കീത് ചെയ്തു .. ഇനി മേലാല്ഇത്തരം സംഭവങ്ങള്ആവര്ത്തിക്കരുതെന്നു.
അന്ന് വൈകിട്ട് ജൂലി എനിക്കും താക്കീതു തന്നു...  ഇനി മേലാല്സന്ധ്യയോടു ഒറ്റയ്ക്ക് സംസാരിക്കരുത്. ഓഫീസ് കാര്യങ്ങള്മാത്രം ഓഫീസില്സംസാരിക്കുകഅതും കഴിവതും ഒഴിവാക്കുക..
ഞാന്എല്ലാം അംഗീകരിച്ചു.. കാരണം ജൂലിയുടെ സ്നേഹം നഷ്ടപ്പെടുത്താന്ഞാന്ആഗ്രഹിച്ചില്ല..

എന്റെ birthday ദിവസംരാവിലെ തന്നെ ജൂലി എനിക്ക് മനോഹരമായ birthday കാര്ഡ്സമ്മാനിച്ചു.. ഞാന്ഓഫീസില്എല്ലാവര്ക്കും ലഡ്ഡു വാങ്ങി കൊടുത്തു.. ജൂലിയോടു രഹസ്യമായി പറഞ്ഞു ഡിന്നര്നമ്മുക്കൊരുമിച്ചു പുറത്തുനിന്നു കഴിക്കാംഅവളും ഹാപ്പി ആയിവൈകുന്നേരം ഓഫീസ് കഴിയുന്നതിനു മുന്പ് സന്ധ്യ എന്റെ സീറ്റില്വന്നു പറഞ്ഞു "ഹാപ്പി birthday മനോജ്സര്‍ ". അവള്‍ ഹസ്ത ദാനത്തിനായി  കൈ നീട്ടി. ഞാന്കൈ കൊടുത്തു. അവള്ഒരു ചെറിയ പാക്കറ്റ് എന്റെ കയ്യില്വെച്ച് തന്നു.  "ഞാന്ലഡ്ഡു കിട്ടീപ്പോഴാ ട്ടോ അറിഞ്ഞത് , ഇന്ന് സാറിന്റെ birthday ആണെന്ന്"

ജൂലിയെയും കൂട്ടി ഹോട്ടലിലേക്ക് കയറിഓഫീസില്നിന്ന് ഇറങ്ങിയപ്പോള്തന്നെ ശ്രദ്ധിച്ചിരുന്നു, മുഖം കനത്തിരിക്കുന്നു.  കാരണവും പിടികിട്ടി.. സന്ധ്യയുടെ സമ്മാനം തന്നെ..
ഒരു മേശക്കു അഭിമുഖമായിരുന്നപ്പോഴും അവള്എന്റെ മുഖത്തേക്ക് നോക്കിയില്ല.. 
ഞാന്പറഞ്ഞു "എന്റെ ജൂലീ... ഞാന്സന്ധ്യയുടെ സമ്മാനം മേടിച്ചെന്നെയുള്ളൂ .. ഇപ്പൊ തന്നെ കളഞ്ഞേക്കാം. പൊട്ടിച്ചു പോലും നോക്കീട്ടില്ല"
ജൂലിയുടെ കാര്ഡും സന്ധ്യയുടെ സമ്മാന പാക്കറ്റ് ഉം ഞാന്‍ മേശപ്പുറത്തു വെച്ചു
ഞാന്‍ സന്ധ്യയുടെ സമ്മാന പാക്കറ്റ് കളയാനായി എടുത്തു..
ജൂലി പറഞ്ഞു "എന്തിനാ കളയുന്നത് .. ഞാന്തന്ന കാര്ഡ്കളഞ്ഞേക്ക്... അതല്ലേ താല്പര്യം"
ഞാന്പറഞ്ഞു "എന്തിനാ ജൂലി നല്ലൊരു ദിവസമായിട്ടു വഴക്കുണ്ടാക്കുന്നെ. ഞാന്അവളുടെ ഗിഫ്റ്റ് പൊട്ടിച്ചു പോലും നോക്കീല്ലല്ലോ "
ജൂലി പെട്ടെന്ന് എന്റെ കയ്യില്നിന്ന് പാക്കറ്റ് വാങ്ങി പൊട്ടിച്ചുഅകത്തു മനോഹരമായ crystal  കീ ചെയിന്‍... ഒരു ചെറിയ കുറിപ്പും "to my trainer" .
കണ്ടതും അവളുടെ മുഖത്ത് കലിയിളകി. "to my " എന്ന വാക്കുകളാണ് പ്രശ്നം.. ഞാന്പറഞ്ഞു "എന്റെ ജൂലി .. നീയോന്നടങ്ങ്‌ .. അവള്ഒന്നും ഓര്ത്തു എഴുതീതല്ലെന്നു ഉറപ്പല്ലേ.. ഇപ്പഴും trainer എന്ന് തന്നെയല്ലേ വിളിക്കുന്നത്‌"
അവള്പറഞ്ഞു "നാളെ തന്നെ കൊണ്ട് പോയി ഇത് തിരിച്ചു കൊടുത്തേക്കണം "
ഞാന്പറഞ്ഞു "ഏയ്‌.. അത് മോശമല്ലേ.. ഇപ്പൊ തന്നെ കളഞ്ഞാല്പ്രശ്നം തീര്ന്നില്ലേ "
അവള്പറഞ്ഞു "തിരിച്ചു കൊടുത്താലെ പ്രശ്നം തീരൂ ..  കളഞ്ഞാല്അവള്അറിയുന്നില്ലല്ലോ"
ഞാന്പറഞ്ഞു "ജൂലീ അത് ഒരാളെ അപമാനിക്കലല്ലേ...അത് വേണ്ട... ഉദാഹരണത്തിന് നീ തന്ന കാര്ഡ്ഞാന്തിരിച്ചു തന്നാല്നിനക്കെ അത് എങ്ങനെ ഫീല്ചെയ്യും"
അവള്പറഞ്ഞു "അത് ശരി അപ്പൊ എന്നേം അവളേം ഒരേപോലെയാ കാണുന്നെ അല്ലെ.. എന്നാപ്പിന്നെ അങ്ങനെ തന്നെ നടക്കട്ടെ.. എന്റെ കാര്ഡ്തിരിച്ചു തന്നേക്ക്‌..  അതല്ലേ ആഗ്രഹം."
ഞാന്പറഞ്ഞു "വെറുതെ എഴുതാപ്പുറം വായിക്കണ്ട.. എന്തായാലും ഇത് തിരിച്ചു കൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല"
അവള്ദേഷ്യത്തോടെ മേശപ്പുറത്തിരുന്ന അവള്തന്ന birthday കാര്ഡ്എടുത്തിട്ട് ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്കു പോയി.
ഞാന്പുറകെ ചെന്നപ്പോഴേക്കും അവള്ആദ്യം വന്ന  ഓട്ടോക്ക് കൈ കാണിച്ചു അതില്കയറി ..
എനിക്കും ദേഷ്യം വന്നു.. നല്ലൊരു ദിവസം ഇങ്ങനെ aayallo എന്നോര്‍ത്ത് എനിക്ക് വിഷമവും ദേഷ്യവും ഒരുമിച്ചുണ്ടായി..
നേരെ ബിവരെജേസില്‍ പോയിട്ട് ഒരു ചെറിയ കുപ്പി മദ്യം മേടിച്ചു അടിച്ചപ്പോള്‍ തല ഒന്ന് നേരയായി..  അപ്പൊ ഓര്‍ത്തു "എവിടെ പോകാന്‍... നാളെ രാവിലെ അവള്‍ വന്നു ക്ഷമ പറയും... അപ്പൊ അല്പം വെയിറ്റ് ഇട്ടു നില്‍ക്കണം ... കുറെ സമയത്തേക്ക് മിണ്ടുകേല... അവളെ അല്പം വിഷമിപ്പിച്ചിട്ടെ ഈ പിണക്കം സോള്‍വ്‌ ചെയ്യുന്നുള്ളൂ.."

പിറ്റേന്ന് രാവിലെ ജൂലി ഒരു ഇടത്തരം ബാഗും തൂക്കിയാണ് വന്നത് .  മുഖത്തൊരു മന്ദഹാസം ഉണ്ട്. ഞാന്‍  മൈന്‍ഡ് ചെയ്തില്ല... അവള്‍ അത് കാര്യമാക്കിയില്ല.  ശെടാ.. പണി പാളുമോ...  ഇവള്‍ ഇന്ന് നാട്ടില്‍ പോകുവാണെന്ന് തോന്നുന്നു...  എന്നോട് ദേഷ്യം കാണിക്കാനാ നാട്ടില്‍ പോകുന്നതെങ്കില്‍ പിന്നെ തീര്‍ന്നു... ഒന്ന് സമാധാനിപ്പിക്കാന്‍ ശരിക്കും പാട് പെടേണ്ടി വരും.. ഇപ്പൊ തന്നെ ഉടക്ക് തീര്‍ക്കുന്നതാ ബുദ്ധി.  ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു. ചെന്നപ്പോള്‍ തന്നെ അവള്‍ പറഞ്ഞു "മനോജ്‌ .. നമുക്ക് വൈകിട്ട് സംസാരിക്കാം." . ഞാന്‍ തിരിച്ചു പോന്നു.

വൈകിട്ട് അവള്‍ അല്പം നേരത്തെ തന്നെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ ഒരുങ്ങി. പോകുന്നതിനു മുന്‍പ്  എന്റെ സീറ്റില്‍ വന്നു. കയ്യില്‍ ബാഗും ഉണ്ട് .. "ഇത് മനോജിനുള്ളതാ.. വീട്ടില്‍ ചെന്നിട്ടു നോക്കിയാല്‍ മതി കേട്ടോ.." മനോഹരമായി ഒന്നു ചിരിച്ചു അവള്‍. ഞാനും ചിരിച്ചു. ഹോ. സമാധാനമായി.. ഉടക്ക് തീര്‍ന്നല്ലോ.

വീട്ടില്‍ ചെന്നു ബാഗ്‌ തുറന്നു നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് ഒരു കത്താണ്.  അത് തുറന്നു വായിച്ചു..

പ്രിയ മനോജ്‌,
തെറ്റ് പൂര്‍ണമായും എന്റെതാണ്..  ഞാന്‍ തെറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നു...
ഇത്രയും കാലത്തിനിടക്ക് മനോജ്‌ എനിക്ക് തന്ന എല്ലാ സമ്മാനങ്ങളും ഞാന്‍ ഇതോടൊപ്പം വച്ചിട്ടുണ്ട്.. കൂടാതെ ഒരു അയ്യായിരം രൂപയും വെക്കുന്നു.. എനിക്ക് വേണ്ടി ചെലവാക്കിയ കാശിനേക്കാള്‍ കുറവാണെന്ന് അറിയാം. ഒരു ഉദ്ദേശം കണക്കാക്കി വെച്ചതാണ്.

വേറെ പരാതിയും പരിഭവങ്ങളും ഒന്നും പറയുന്നില്ല. ഒരു അപേക്ഷ ഉണ്ട്.  ഇതിനെക്കുറിച്ച്‌ ഇനി ഒരു കാര്യവും എന്നോട് ചോദിക്കരുത്.  ഓഫീസില്‍ വെച്ച് ഇനി ഒരു സംസാരം ഉണ്ടായാല്‍ എനിക്ക് ജോലി കളയുകയല്ലാതെ വേറെ മാര്‍ഗമില്ല. തല്ക്കാലം എനിക്ക് ജോലി ഇല്ലാതെ പിടിച്ചു നില്ക്കാന്‍ ഒരു മാര്‍ഗവുമില്ല. അതുകൊണ്ട് ദയവു ചെയ്തു ഇനി എന്നോട് ഇക്കാര്യങ്ങളൊന്നും സംസാരിക്കാന്‍ ശ്രമിക്കരുത്.  

എല്ലാത്തിനും മാപ്പ്
ജൂലി

എത്ര സമയം  ആ കത്തും പിടിച്ചു ഇരുന്നു എന്നറിയില്ല.... സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു.  മനസിനകത്ത് ഒരു ശൂന്യത മാത്രം. യാന്ത്രികമായി കത്ത് തിരികെ വെച്ച് ബാഗ്‌ അടച്ചു.
അല്‍പ സമയം കട്ടിലില്‍ കണ്ണുമടച്ചു കിടന്നു...  ഇല്ല.. ഇനി എനിക്ക് ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല... അവളെ കാണണമെന്ന് തോന്നി.. പിന്നെ ഓര്‍ത്തു ഇനി അതിന്റെ പേരില്‍ അവള്‍ ജോലി വിട്ടു പോയാലോ. അവളുടെ ജോലി പോയാല്‍ ഒരു കുടുംബത്തിന്റെ അവസ്ഥ എന്താകും.. അവളോട്‌ മിണ്ടാന്‍ സാധിക്കാത്ത അവസ്ഥ ഞാന്‍ എങ്ങനെ സഹിക്കും. ഇല്ല .. വയ്യ..

ഒരു രാജിക്കത്ത് എഴുതി.. ഒരു കവറില്‍ ഇട്ടു ഒട്ടിച്ചു. അടുത്ത മുറിയില്‍ കമ്പനിയിലെ ഒരു മെക്കാനിക് താമസം ഉണ്ട്..  കവര്‍ അവനെ ഏല്പിച്ചു "അത്യാവശ്യമായി നാട്ടില്‍ ഒന്നു പോകുകയാണ് . ഈ കവര്‍ നാളെ നായര്‍ സാറിനെ ഏല്‍പ്പിക്കണം".

ഒരു വലിയ തോള്‍ബാഗില്‍  അത്യാവശ്യ സാധനങ്ങള്‍ പായ്ക്ക് ചെയ്തു. അവള്‍ തന്ന ബാഗ്‌ ബൈകിന്റെ ബാക്ക് സീറ്റില്‍ കെട്ടി വെച്ചു. ബൈക്കില്‍ തന്നെ ദേശീയ പാതയിലൂടെ വണ്ടി ഓടിച്ചു. പുലര്‍ന്നപ്പോള്‍ ഞാന്‍ കൊച്ചിയില്‍ എത്തിയിരുന്നു.  നാട്ടിലേക്കു പോകാം എന്നാണ് ആദ്യം തോന്നിയത്. പിന്നെ ഓര്‍ത്തു വീടുകാരോട് ജോലി കളഞ്ഞു എന്ന് എങ്ങനെ പറയും.  പിന്നെ വിഷമിചിരിക്കുന്നത് കണ്ടാല്‍ അതിനു വേറെ സമാധാനം പറയേണ്ടി വരും.. തല്ക്കാലം വേറെ എങ്ങോട്ടെങ്കിലും പോകാം.. ഉച്ചവരെ കൊച്ചിയില്‍ തന്നെ കറങ്ങി.  ഒരു 2nd ഹാന്‍ഡ്‌ showroom  ല്‍ കയറി ബൈക്ക് വിറ്റു. 24000 രൂപ കിട്ടി.  നേരെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നു.. ആദ്യം വരുന്ന ദീര്‍ഘദൂര ട്രെയിന്‍ നോക്കി. കേരള എക്സ്പ്രസ്സ്‌. ഭാഗ്യത്തിന് ഡല്‍ഹിക്ക് റിസര്‍വേഷന്‍ ടിക്കറ്റ്‌ കിട്ടി.

ഡല്‍ഹിയില്‍ എത്തി കുറെ കഷ്ടപ്പെട്ട്, കറങ്ങി, പഴയ കുറച്ചു സുഹൃത്തുക്കളെ കണ്ട് എന്തായാലും കയ്യിലുള്ള കാശ് തീരുന്നതിനു മുന്‍പ് തന്നെ ഒരു BPO ല്‍ നല്ല ശമ്പളം ഉള്ള ജോലിക്ക് കയറാന്‍ സാധിച്ചു.  ഇവിടെ ജോലി കിട്ടിയതുകൊണ്ടാണ് പെട്ടെന്ന് പറയാതെ പോരേണ്ടി വന്നതെന്ന് വീട്ടിലും വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം ആയി.

പയ്യെ പയ്യെ എന്റെ സ്ഥായിയായ വിഷമഭാവം ഒക്കെ മാറി. എങ്കിലും ജൂലി ഒരു നീറ്റലായി മനസ്സില്‍ കിടന്നു. കാലം മായ്ക്കാത്ത ദുഖങ്ങളില്ല എന്ന് ആളുകള്‍ പറയുമെങ്കിലും പ്രേമത്തിന്റെ കാര്യത്തില്‍ അത് ശെരിയാണെന്ന് എനിക്ക് തോന്നുന്നില്ല.

ഡല്‍ഹിയില്‍ വന്നിട്ട് 2 കൊല്ലം കഴിഞ്ഞു.  രണ്ടു വട്ടം നാട്ടില്‍ പോയി വന്നു.  ആദ്യവട്ടം പോയപ്പോള്‍ തിരുവനന്തപുരത്ത് പോയി അവള്‍    കാണാതെ ഞാന്‍ അവളെ കണ്ടിരുന്നു.  അവളും ഇപ്പൊ കുഴപ്പമില്ലാതെ കളിച്ചു ചിരിച്ചു നടക്കുന്നുണ്ട്.  അന്ന് തീരുമാനിച്ചു. ശരി.. ആ അദ്ധ്യായം മറക്കാം. ഇനി എനിക്ക് എന്റെ വഴി.. അവള്‍ക്കു അവളുടെ വഴി.  അതുകൊണ്ട് തന്നെ രണ്ടാം വട്ടം നാട്ടില്‍ പോയപ്പോള്‍ അവളെ കാണാന്‍ ശ്രമിച്ചില്ല.

ഒരു ദിവസം ഓഫീസില്‍ നിന്ന് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ മൊബൈലില്‍ ‍ ഒരു കാള്‍ വന്നു.. നാട്ടിലെ നമ്പര്‍. ഞാന്‍ എടുത്തു "ഹലോ  "
അപ്പുറത്ത് മറുപടിയില്ല.   ഞാന്‍ വീണ്ടും പറഞ്ഞു :ഹലോ"
ഒരു തേങ്ങല്‍.  ഈശ്വരാ ജൂലി...  ഞാന്‍ സ്തബ്ധനായി ..
അല്‍പസമയം എടുത്തു ഒന്നു നോര്‍മലാവാന്‍.  ഞാന്‍ എന്റെ ആഹ്ലാദം പുറത്തു കാണിക്കാതെ സാധാരണ മട്ടില്‍ വിളിച്ചു "ഹലോ ജൂലി.. എന്നാ ഒണ്ടു. എന്റെ നമ്പര്‍ എവിടുന്നു കിട്ടി?"
പയ്യെ പയ്യെ തേങ്ങല്‍ ശമിച്ചു. അവള്‍ പറഞ്ഞു "മനോജ്‌ എന്റെ ശബ്ദം മറന്നില്ലല്ലോ.. സന്തോഷമായി. ഞാന്‍ മനോജിന്റെ വീട്ടില്‍ വിളിച്ചാരുന്നു. അവരാ  നമ്പര്‍ തന്നത് "
ഞാന്‍ പറഞ്ഞു "മറക്കാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല ജൂലി"
അവള്‍ പറഞ്ഞു "എന്റെ കല്യാണം ഉറപ്പിച്ചു"
2 വര്ഷം കഴിഞ്ഞതുകൊണ്ടാകാം .. എനിക്ക് ഈ വാര്‍ത്ത‍ അത്ര വലിയ ഒരു ഞെട്ടല്‍  തോന്നിയില്ല..  ഞാനും തീരുമാനം എടുത്തിരുന്നല്ലോ. ജൂലിയെ മറക്കുമെന്ന്.
ഞാന്‍ പറഞ്ഞു "നല്ല കാര്യം ജൂലി.. എവിടാ ചെക്കന്‍ "
അവള്‍ പറഞ്ഞു "ചങ്ങനാശ്ശേരി"
കുറെ നേരത്തേക്ക് മൌനം.
അവള്‍ പെട്ടെന്ന് ചോദിച്ചു "മനോജ്‌ എന്നെ കല്യാണം കഴിക്കുമോ?"
ഇത്തവണ ഞാന്‍ ശെരിക്കും   ഞെട്ടി..
ഞാന്‍ പറഞ്ഞു "ഇനി അത് വേണ്ട ജൂലി..  ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ് "
അവള്‍ പറഞ്ഞു "എനിക്കറിയാം മനോജിനു എന്നോട് ക്ഷമിക്കാന്‍ കഴിയില്ല എന്ന്. അവസാനമായി ഒന്നു ശ്രമിച്ചു നോക്കിയതാണ്. എനിക്ക് മനോജിനെ നഷ്ടപ്പെടാതിരിക്കാന്‍"
ഞാന്‍ പറഞ്ഞു " ഇനി എനിക്കതിനു വയ്യ... പഴയപോലെ നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയില്ല. വീട്ടുകാര്‍ ഉറപ്പിച്ച പയ്യനെ തന്നെ കെട്ടാന്‍ നോക്ക്"
അവള്‍ പറഞ്ഞു "കെട്ടിയാലും എനിക്ക് മനോജിനെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയില്ല"
ഞാന്‍ പറഞ്ഞു "എന്റെ കാര്യത്തില്‍  അതൊരു അടഞ്ഞ അധ്യായമാണ്"
അവള്‍ കട്ട്‌ ചെയ്തു.. ഒരു പക്ഷെ കരച്ചില്‍ വന്നിട്ടായിരിക്കും.  അല്പം ക്രൂരമായി പോയോ? ഏയ്‌.. ഇതാണ് എല്ലാവര്ക്കും നല്ലത്.

കല്യാണത്തിന് മുന്‍പ് അവള്‍ വീണ്ടും കുറെ തവണ വിളിച്ചു. കല്യാണ തലേന്ന് പോലും വിളിച്ച് ഞാന്‍ ഒരു വാക്ക് പറഞ്ഞാല്‍ നാളെ കല്യാണം നടക്കില്ല എന്ന് പറഞ്ഞു.  ഞാന്‍ വഴങ്ങിയില്ല. അവള്‍ക്കു ഒരു നല്ല വിവാഹ ജീവിതം ആശംസിച്ചു.

2 ആഴ്ച കഴിഞ്ഞു എനിക്ക് അവളുടെ ഫോണ്‍ വന്നു "മനോജ്‌, എന്റെ ജീവിതം തകര്‍ന്നു.. എന്നോട് ഭര്‍ത്താവിനു ഒരു സ്നേഹവുമില്ല. എന്നും വഴക്കാണ്"
ഞാന്‍ പറഞ്ഞു "ആദ്യം പഴയതെല്ലാം മറന്നിട്ടു പുള്ളിയെ മാത്രം സ്നേഹിക്ക്.  ഇങ്ങനെ എനിക്ക് ഫോണ്‍ ചെയ്യുന്നതും ശരിയല്ല"
അവള്‍ പറഞ്ഞു "ഞാന്‍ പരമാവധി സ്നേഹിക്കുന്നുണ്ട് മനോജ്‌. പക്ഷെ പുള്ളീം വീട്ടുകാരും   ചേര്‍ന്ന് എന്നും വഴക്കാണ്"
ഞാന്‍ പറഞ്ഞു "ഒക്കെ ശരിയാകും ജൂലി.. തല്ക്കാലം ഫോണ്‍ വെക്ക്. ഇനി ഇതൊരു വഴക്കിന്റെ കാരണമാവണ്ട"

ഒരു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ഫോണ്‍ വന്നു.  ആദ്യമേ തന്നെ അവള്‍ പറഞ്ഞു "ഇനി ഫോണ്‍ ചെയ്തു ബുദ്ധിമുട്ടിക്കില്ല.. ഒരു കാര്യം പറയാന്‍ വിളിച്ചതാണ്."
ഞാന്‍ പറഞ്ഞു "അതല്ല ജൂലി.. അന്ന് അങ്ങനെയൊക്കെ പറഞ്ഞത് ജൂലിയുടെ നന്മക്കു വേണ്ടി തന്നെയാണ്"
അവള്‍ പറഞ്ഞു "എന്നോട് ഇനി ജോലിക്ക് പോകണ്ട എന്ന് പറഞ്ഞു.  ഞാന്‍ സമ്മതിച്ചില്ല.. ഇന്നലെ അയാള്‍ എന്നെ തല്ലി" 
എനിക്ക് മനസ്സില്‍ അതികഠിനമായ വേദന തോന്നി. അവള്‍ ഭര്‍തൃപീഡനത്തെക്കുറിച്ച് വെറുതെ പറയുന്നതല്ല എന്ന് എനിക്ക് മനസിലായി.
അവള്‍ പറഞ്ഞു "ഇനി ഞാന്‍  വിളിക്കില്ല.. ഇത്രയും പറയാന്‍ പറഞ്ഞത്, ഇനി നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ കാരണം മനോജ്‌ എങ്കിലും മനസിലാക്കി ഇരിക്കാനാ. എനിക്ക് വേറെ ആരോടും ഒന്നും പറയാനില്ല"  ഫോണ്‍ കട്ട്‌ ആയി.
അതില്‍ ഒരു കുറ്റപ്പെടുത്തല്‍ ഇല്ലേ.. തെറ്റ് പറയാന്‍ പറ്റില്ല..

5 വര്ഷം കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ ഡല്‍ഹിയില്‍ കനത്ത ശമ്പളം പറ്റുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് . സ്നേഹമയിയായ ഭാര്യയും കുഞ്ഞുമായി സുഖമായി കഴിയുന്നു. ജൂലി ഇപ്പോഴും വേദനയായി എന്റെ ചിന്തകളില്‍ നിറയാറുണ്ട്.
ഇപ്പോള്‍ ഈ ഓര്‍മ്മക്കുറിപ്പ്‌ എഴുതുന്നതിനു പിന്നില്‍ പ്രചോദനമായത് ഇന്നലെ ഓണ്‍ലൈന്‍ പത്രം വായിക്കുമ്പോള്‍ കണ്ട ഒരു വാര്‍ത്തയാണ് "ഭര്‍തൃപീഡനം : ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍, കുഞ്ഞ് മരിച്ചു"
വാര്‍ത്ത വായിച്ചതിനുശേഷം ഇപ്പോള്‍ വരെ എന്റെ മാനസികാവസ്ഥ നേരെയായിട്ടില്ല.  അവളുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് സാധിക്കുന്നില്ല.  ഇനി സുഖം പ്രപിച്ചാലും അവളുടെ ഭാവി എന്താകുമെന്നോര്തപ്പോള്‍ എന്റെ ഉള്ളു നീറി.

ഞാന്‍ ചെയ്തത് തെറ്റല്ലേ?

തെറ്റ് തിരുത്താന്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും?
എന്തെങ്കിലും ചെയ്താല്‍ അത് മറ്റൊരു തെറ്റിലെക്കുള്ള വഴി ആകുമോ ?