ഈ ലേഖനം (ലേഖനം എന്ന് വിളിക്കുന്ന സാധനം) ചുമ്മാ ഒരു സംഭവം തട്ടിക്കൂട്ടീതല്ല.... സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടു മിക്കവരും (എല്ലാവരും എന്ന് പറയാത്തത്, ബോസ്സിനെ കൈമണി അടിച്ചു മാത്രം ജീവിക്കുന്ന വിഭാഗത്തെ ഒഴിവാക്കിയാണ്) ഇപ്പഴും ഒരു ജന്മി കുടിയാന്‍ പ്രക്രിയയിലാണ് ജീവിക്കുന്നത്... നിയമങ്ങള്‍ ഒക്കെ ഇപ്പഴും കാശ് ഒള്ളവന്റെ കൂടെയേ നില്‍ക്കൂ...
ജന്മിത്തം അവനിപ്പിച്ചെന്നു വീമ്പിളക്കുന്ന കമ്മ്യൂണിസ്റ്റ് കരോട് ഒരു ചോദ്യം... ശെരിക്കും ഈ പറഞ്ഞ സംഭവം അവസാനിച്ചോ... ബന്ദ് നിരോധിച്ചപ്പോള്‍ ഹര്‍ത്താല്‍ ആയതുപോലെ ഉള്ള ഒരു പ്രതിഭാസമാല്ലയിരുന്നോ ജന്മിത്തത്തിന്റെ കാര്യത്തിലും സംഭവിച്ചത്... ഇപ്പഴും ജന്മിത്തം തന്നെയാണ് നിലനില്‍ക്കുന്നതെന്ന് ജോലി ചെയ്യുന്ന എല്ലാവര്ക്കും അറിയാം .. ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.....
അന്ന്
കോരന്‍ : തമ്പ്രാ ... നാളെ മുതല്‍ ഞാന്‍ പണിക്കു വരത്തില്ല ....
ജന്മി : ഫാ.. നിനക്ക് പണി ഇട്ടേച്ചു പോകാന്‍ പറ്റത്തില്ല .... 1 - 2 കൊല്ലം കൂടി കഴിഞ്ഞിട്ട് ആലോചിക്കാം...
ഇന്ന്
IT Engineer : I am resigning from my post ...
IT Company : You cannot leave the company . You can go after the completion of Employment Bond period of 2 year .
അന്ന്
ജന്മി : കൊള്ളാമല്ലോ കോരാ ... നല്ല വാഴക്കുലയാണല്ലോ... അത് വെട്ടിയെടുത്തു കൊണ്ടുവാ...
ഇന്ന്
Boss : Well done my boy... good job.... Send that file to me... I will forward it to management...
ജന്മിത്ത കാലഘട്ടത്തില്‍ ജന്മിയുടെ കൂടെ നീണ്ട കാലയളവ് ജോലി ചെയ്യുന്ന കുടിയാന് കുറച്ചു ഭൂമി പതിച്ചു നല്‍കുമായിരുന്നു... ഇപ്പഴത്തെ വിലയില്‍ 10 കൊല്ലം ജോലി ചെയ്താലും ഒരേക്കര്‍ ഭൂമി മേടിക്കാന്‍ പറ്റുമോ ?
അപ്പോപ്പിന്നെ ജന്മി കുടിയാന്‍ സെറ്റ് അപ്പ് തന്നെ ആയിരുന്നു നല്ലത് ...
1 അഭിപ്രായ(ങ്ങള്‍):
കൊള്ളാം ഗംഭീര കണ്ടുപിടുത്തം ഇന്നിയും ഇതു പോലെ വലിയ വലിയ കണ്ടു പിടുത്തങ്ങല്നടത്തണെ സുഹൃത്തെ ഭാവുകങ്ങള്‍ .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ